ലോകകപ്പ് തോല്‍വി; ഘാന പരിശീലകന്‍ രാജിവെച്ചു

New Update

publive-image

ദോഹ: ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാതെ പുറത്തായതിന് പിന്നാലെ ഘാനയുടെ പരിശീലകന്‍ ഓട്ടോ അഡ്ഡോ രാജിവച്ചു. ഗ്രൂപ്പ് എച്ചില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഘാന. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ ഉറുഗ്വെയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് ഘാന പുറത്തായത്.

Advertisment

ഈ മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഘാന പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുമായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 3-2ന് പോര്‍ച്ചുഗല്‍ ഘാനയെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയെ 3-2 ന് തോല്‍പിച്ച് ഘാന കരുത്ത് തെളിയിച്ചിരുന്നു.

Advertisment