ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ 3-1 ന് തകര്‍ത്ത് ഹൈദരാബാദ് എഫ്‌സിയെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് തിരികെയെത്തി. 65-ാം മിനിറ്റില്‍ ഹാളിചരണ്‍ നാര്‍സറി, 74-ാം മിനിറ്റില്‍ ചിഗ്ലെന്‍സന സിംഗ്, 85-ാം മിനിറ്റില്‍ ബോര്‍ജ ഹെരേര എന്നിവരാണ് ഹൈദരാബാദിനായി ഗോളുകള്‍ നേടിയത്.
78-ാം മിനിറ്റില്‍ പീറ്റര്‍ സ്ലിസ്‌കോവിച്ചാണ് ചെന്നൈയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്. 71-ാം മിനിറ്റില്‍ അജിത് കുമാര്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത് ചെന്നൈയിന് തിരിച്ചടിയായി. പോയിന്റ് പട്ടികയില്‍ ഏഴാമതാണ് ചെന്നൈയിന്‍.
ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് എടികെ മോഹന്‍ ബഗാന്‍ തോല്‍പിച്ചു. 66-ാം മിനിറ്റില്‍ ദിമിത്രി പെട്രറ്റോസാണ് എടികെയുടെ ഗോള്‍ നേടിയത്. പോയിന്റ് പട്ടികയില്‍ എടികെ നാലാമതും, ബെംഗളൂരു ഒമ്പതാമതുമാണ്.