ഐപിഎല്‍ താരലേലം: ഓരോ ടീമുകള്‍ക്കും അവശേഷിക്കുന്ന തുകയും, സ്ലോട്ടുകളും

New Update

publive-image

Advertisment

കൊച്ചി: ഡിസംബര്‍ 23 ന് കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചെസികള്‍ ശക്തമായി ലേലത്തിനെത്തുമ്പോള്‍, വാശിയേറിയ 'ലേലപ്പോരാട്ടം' പ്രതീക്ഷിക്കാം. ഓരോ ടീമുകള്‍ക്കും ബാക്കിയുള്ള സ്ലോട്ടുകള്‍, അവശേഷിക്കുന്ന തുക തുടങ്ങിയ വിശദാംശങ്ങള്‍ ചുവടെ:

(ടീം-താരങ്ങളുടെ എണ്ണം-വിദേശ താരങ്ങളുടെ എണ്ണം-ചെലവഴിച്ച തുക-അവശേഷിക്കുന്ന തുക-അവശേഷിക്കുന്ന സ്ലോട്ടുകള്‍-വിദേശതാര സ്ലോട്ടുകള്‍ എന്നീ ക്രമത്തില്‍)

1. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-18-6-74.55-20.45-7-2

2. ഡല്‍ഹി ക്യാപിറ്റല്‍സ്-20-6-75.55-19.45-5-2

3. ഗുജറാത്ത് ടൈറ്റന്‍സ്-18-5-75.75-19.25-7-3

4. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-14-5-87.95-7.05-11-3

5. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-15-4-71.65-23.35-10-4

6. മുംബൈ ഇന്ത്യന്‍സ്-16-5-74.45-20.55-9-3

7. പഞ്ചാബ് കിംഗ്‌സ്-16-5-62.8-32.2-9-3

8. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-18-6-86.25-8.75-7-2

9. രാജസ്ഥാന്‍ റോയല്‍സ്-16-4-81.8-13.2-9-4

10. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്-12-4-52.75-42.25-13-4.

Advertisment