New Update
Advertisment
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. 26, 59 മിനിറ്റുകളില്‍ ലാലെങ്മാവിയ റാല്‍ട്ടെ, 50-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റ്യുവര്‍ട്ട് എന്നിവരാണ് ഗോളുകള്‍ നേടിയത്.
പത്ത് മത്സരങ്ങളില്‍ ഏഴ് ജയവും, മൂന്ന് സമനിലയും സ്വന്തമാക്കിയ മുംബൈയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഈസ്റ്റ് ബംഗാള്‍ എട്ടാമതാണ്.