/sathyam/media/post_attachments/ZeIgbJ7mhyslOReBW69G.jpg)
ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ (ഐപിഎൽ) പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്‌എൽ) വലുതും മികച്ചതുമാണെന്ന് പാകിസ്ഥാൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ മുഹമ്മദ് റിസ്വാൻ. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ലീഗ് പാകിസ്ഥാനിലാണെന്ന് ഐപിഎല്ലില്‍ കളിച്ച് മടങ്ങിയ താരങ്ങളോട് ചോദിച്ചാല്‍ പറയുമെന്നും റിസ്വാന്‍ അഭിപ്രായപ്പെട്ടു.
“പിഎസ്എൽ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയെന്ന് എല്ലാവർക്കും അറിയാം. തുടക്കത്തിൽ, ഇത് വിജയിക്കില്ലെന്നും കാര്യങ്ങൾ വ്യത്യസ്തമാകില്ലെന്നും പറയപ്പെട്ടിരുന്നു. ഒരു കളിക്കാരനെന്ന നിലയിൽ, അത് ലോകമെമ്പാടും സ്വയം ഒരു പേര് ഉണ്ടാക്കിയിട്ടുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കി''-റിസ്വാന്‍ പറഞ്ഞു.