New Update
Advertisment
ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തുടര്‍ച്ചയായ പത്താം തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ എഫ്‌സി ഗോവ നോര്‍ത്ത് ഈസ്റ്റിനെ 2-1 ന് തോല്‍പിച്ചു.
10-ാം മിനിറ്റില്‍ എഡു ബേഡിയയും, 20-ാം മിനിറ്റില്‍ ഐകര്‍ ഗ്വാരോട്‌സെനയും ഗോവയ്ക്കായി വല കുലുക്കിയപ്പോള്‍, മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി ഗോളാക്കി വില്‍മര്‍ ജോര്‍ദാന്‍ നോര്‍ത്ത് ഈസ്റ്റിന് ആശ്വാസ ഗോള്‍ സമ്മാനിച്ചു.
ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ബെംഗളൂരു എഫ്‌സി ജംഷെദ്പുര്‍ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു. അഞ്ചാം മിനിറ്റില്‍ ഡാനിഷ് ഫറൂഖ് ഭട്ടാണ് ബെംഗളൂരുവിനായി ഗോള്‍ നേടിയത്.