New Update
ദോഹ: ലോകകപ്പ് ഫൈനലിന് മുമ്പ് ലോക സമാധാനത്തിനായി പ്രത്യേക സന്ദേശം പങ്കുവെയ്ക്കണമെന്ന യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ അഭ്യര്‍ഥന തള്ളി ഫിഫ. ഖത്തറില്‍ നടക്കുന്ന ഫൈനലിന് മുന്നോടിയായി ലോക സമാധാനവുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം അറിയിക്കാൻ അനുവദിക്കണമെന്നാണ് സെലൻസ്കി അഭ്യർഥിച്ചത്.
Advertisment
ഇതുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് ഗവേണിങ് ബോഡിയും യുക്രൈന്‍ ഭരണകൂടവും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യാന്തര സമ്മേളനങ്ങളിലും മേളകളിലും സമാധാനത്തിനും സഹായത്തിനുമായി സെലൻസ്കി അഭ്യർഥന നടത്താറുണ്ട്.
ഇസ്രായേൽ പാർലമെന്റ്, ഗ്രാമി അവാർഡ്, കാൻ ഫിലിം ഫെസ്റ്റിവൽ, ജി 20 ഉച്ചകോടി എന്നിവയിലെല്ലാം സെലൻസ്കി സമാധാനത്തിനായും സഹായത്തിനായും അഭ്യർഥന നടത്തിയിരുന്നു.