ഫൈനലില്‍ വരാനെ വരില്ലേ? ജിറൂഡിന്റെ കാര്യവും സംശയത്തില്‍ ! ഫ്രാന്‍സിന് തിരിച്ചടി

New Update

publive-image

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ നേരിടാന്‍ തയ്യാറെടുക്കുന്ന ഫ്രാന്‍സ് ടീമിന് തിരിച്ചടി. സ്‌ട്രൈക്കർ ഒലിവിയർ ജിറൂഡും ഡിഫൻഡർ റാഫേൽ വരാനെയും ഫൈനലിൽ കളിക്കുന്നത്‌ സംശയകരമാണെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

Advertisment

പനി പിടിച്ച വരാനെ രോഗമുക്തനായെങ്കിലും, ഇദ്ദേഹത്തിന് പകരം ദയോത് ഉപമെക്കാനോയാണ് പരിശീലനം നടത്തിയത്. ടീമിന്റെ നെടുംതൂണായ ജിറൂഡിന് പകരം മാര്‍ക്കസ് തുറമും പരിശീലനം നടത്തി. ഇതാണ് സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്.

എന്നാല്‍ ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഇവരെ പരിശീലനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയാതാകാനും സാധ്യതയുണ്ട്. അതുകൊണ്ട്, ഇവര്‍ ഫൈനലിന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Advertisment