/sathyam/media/post_attachments/2Yfu6URVH9ODuivVS8ls.jpg)
ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീനയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായി ഇത് ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ടൂർണമെന്റിൽ അര്‍ജന്റീന മിന്നുന്ന പ്രകടനമാണ് നടത്തിയത്. അർജന്റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ഗംഭീര വിജയത്തിൽ ആഹ്ലാദിക്കുന്നുവെന്നും മോദി പറഞ്ഞു.
റണ്ണറപ്പുകളായ ഫ്രാന്‍സിനെയും മോദി പ്രശംസിച്ചു. ഫൈനലിലേക്കുള്ള വഴിയിൽ തങ്ങളുടെ കഴിവും കായികക്ഷമതയും കൊണ്ട് ഫ്രാന്‍സും ഫുട്ബോൾ ആരാധകരെ സന്തോഷിപ്പിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
തന്റെ കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളർ ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി. ഫുട്ബോൾ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്കാകാരങ്ങളാണ് ഈ ടൂർണമെന്റിലുടനീളം കണ്ടത്. പങ്കെടുത്ത എല്ലാവർക്കും ആശംസകൾ. ഇനി അടുത്ത ലോകകപ്പിനായി നമ്മൾ ഫുട്ബോൾ പ്രേമികൾക്കു കാത്തിരിക്കാമെന്നും പിണറായി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us