/sathyam/media/post_attachments/PpXn1hUxhcArTjdRm1ue.jpg)
കൊച്ചി: മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. അടിസ്ഥാന തുകയായ 20 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ ടീമിലെത്തിച്ചത്.
ആദ്യ റൗണ്ട് ലേലത്തില്‍ മലയാളി താരങ്ങളില്‍ പലരും അണ്‍ സോള്‍ഡായി. രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, കെ.എം. ആസിഫ് എന്നീ താരങ്ങളാണ് ആദ്യ ഘട്ടത്തില്‍ അണ്‍ സോള്‍ഡായത്.