/sathyam/media/post_attachments/UptuC8yv8i6JqnQNQhdL.jpg)
കൊച്ചി: ഐപിഎല്‍ താരലേലത്തില്‍ മലയാളി പേസര്‍ കെ.എം. ആസിഫിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 30 ലക്ഷം രൂപയ്ക്കാന്‍ മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ആസിഫ് രാജസ്ഥാനിലേക്ക് എത്തുന്നത്. മറ്റൊരു മലയാളി താരമായ സഞ്ജു സാംസണാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍. കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലും റോയല്‍സിലുണ്ട്.
ആദ്യ റൗണ്ടില്‍ ആസിഫിനെ ആരും ടീമിലെടുത്തിരുന്നില്ല. ജേസണ്‍ ഹോള്‍ഡര്‍, ആദം സാമ്പെ, മുരുകന്‍ അശ്വിന്‍ എന്നിവരും രാജസ്ഥാന്‍ റോയല്‍സിലെത്തി. മലയാളി താരങ്ങളില്‍ വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യന്‍സ് അടിസ്ഥാന തുകയായ 20 ലക്ഷത്തിന് ടീമിലെത്തിച്ചു.