ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ആദ്യ ജയം; തകര്‍ത്തത്‌ എടികെ മോഹന്‍ ബഗാനെ

New Update

publive-image

Advertisment

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എടികെ മോഹന്‍ ബഗാനെ തോല്‍പിച്ചു. 1-0 നാണ് നോര്‍ത്ത് ഈസ്റ്റിന്റെ ജയം. ഈ സീസണിലെ നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ വിജയമാണ് പതിനൊന്നാമത്തെ മത്സരത്തില്‍ ക്ലബ് നേടിയത്.

ആദ്യ 10 മത്സരത്തിലും നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെട്ടിരുന്നു. 69-ാം മിനിറ്റില്‍ വില്‍മര്‍ ജോര്‍ദാനാണ് വിജയഗോള്‍ നേടിയത്. നിലവില്‍ 11-ാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. എടികെ മൂന്നാമതും.

Advertisment