ഗ്രൗണ്ടിലൂടെ നടന്ന് പോകുമ്പോള്‍ സ്‌പൈഡര്‍ ക്യാം വന്ന് ഇടിച്ചിട്ടു; ദക്ഷിണാഫ്രിക്കന്‍ പേസര്‍ വീണു! ക്രിക്കറ്റ് മൈതാനത്ത് സംഭവിച്ചത്‌

New Update

publive-image

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കൻ പേസര്‍ ആൻ‍റിച്ച് നോർക്യയെ സ്പൈഡർ ക്യാം ഇടിച്ച് താഴെയിട്ടു. മൈതാനത്ത് കൂടി അതിവേഗത്തില്‍ ചലിച്ച സ്‌പൈഡര്‍ ക്യാം നോര്‍ക്യയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനമായിരുന്നു സംഭവം.

Advertisment

തന്നെ ഇടിച്ചത് എന്തായിരുന്നുവെന്ന് ആദ്യം മനസിലായില്ലെന്ന് നോർക്യ ഇന്നത്തെ ദിവസത്തെ കളി അവസാനിച്ച ശേഷം പറഞ്ഞു. കൈമുട്ടിന് അൽപ്പം വേദനയുണ്ടെങ്കിലും കുഴപ്പമില്ല. ഡോക്ടറെ കണ്ട് പരിശോധന നടത്തുമെന്നും താരം അറിയിച്ചു.

Advertisment