New Update
Advertisment
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍ എഫ്‌സി ഗോവയെ തോല്‍പിച്ചു. 2-1 നായിരുന്നു എടികെ മോഹന്‍ ബഗാന്റെ ജയം.
ഒമ്പതാം മിനിറ്റില്‍ ദിമിത്രി പെട്രാറ്റോസ്, 52-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസ് എന്നിവര്‍ എടികെയ്ക്കായി ഗോളുകള്‍ നേടി. 25-ാം മിനിറ്റില്‍ അന്‍വര്‍ അലിയാണ് ഗോവയ്ക്കായി ഗോള്‍ നേടിയത്.
ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി എടികെ മോഹന്‍ ബഗാന്‍ മൂന്നാമതെത്തി. മഞ്ഞപ്പട നാലാമതാണ്. ഗോവയാണ് അഞ്ചാമത്.