New Update
Advertisment
കൊച്ചി: ലാൽതതംഗ ഖൗൾഹിംഗ് (പ്യൂട്ടിയ) കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. എടികെ മോഹന്‍ ബഗാനിലേക്കാണ് താരത്തിന്റെ ചുവടുമാറ്റം. പ്യൂട്ടിയ ക്ലബ് വിട്ട കാര്യം ബ്ലാസ്റ്റേഴ്‌സ് സ്ഥിരീകരിച്ചു. താരത്തിന് ആശംസകള്‍ നേരുന്നതായും ക്ലബ് അറിയിച്ചു. 2020ലാണ് മിസോറാമില്‍ നിന്നുള്ള ഈ മിഡ്ഫീല്‍ഡര്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. 36 മത്സരങ്ങളില്‍ മഞ്ഞപ്പടയ്ക്കായി ഈ 24 കാരന്‍ കളത്തിലിറങ്ങിയിട്ടുണ്ട്.