New Update
കോഴിക്കോട്: സന്തോഷ് ട്രോഫിയിലെ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന് രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ബിഹാറിനെ 4-1 ന് തകര്‍ത്തു. നിജോ ഗില്‍ബര്‍ട്ട് ഇരട്ട ഗോളുകള്‍ നേടി.
Advertisment
24, 28 മിനിറ്റുകളിലാണ് നിജോ ഗോളുകള്‍ നേടിയത്. 24-ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കും, 28-ാം മിനിറ്റില്‍ പെനാല്‍റ്റിയും വലയിലെത്തിക്കുകയായിരുന്നു. 81-ാം മിനിറ്റില്‍ വിശാഖ് മോഹനും, 85-ാം മിനിറ്റില്‍ അബ്ദു റഹീമും കേരളത്തിനായി ഗോളുകള്‍ നേടി.