New Update
Advertisment
ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തു. 6-1 നായിരുന്നു ഹൈദരാബാദിന്റെ വിജയം. ഹൈദരാബാദിനായി ജാവിയര്‍ സിവേറിയോ ഇരട്ട ഗോള്‍ നേടി.
എട്ട്, 73 മിനിറ്റുകളിലായിരുന്നു ജാവിയര്‍ സിവേറിയോ ഗോളുകള്‍ നേടിയത്. 24-ാം മിനിറ്റില്‍ ബോര്‍ജ ഹെരേര, 30-ാം മിനിറ്റില്‍ ഒഡെയ് ഒനയിന്ത്യ, 77-ാം മിനിറ്റില്‍ ജോയല്‍ ചിയാന്‍സെ എന്നിവരും ഹൈദരാബാദിനായി ഗോളുകള്‍ നേടി.
80-ാം മിനിറ്റില്‍ ഗൗരവ് ബോറ ഓണ്‍ ഗോള്‍ വഴങ്ങിയതോടെ ഹൈദരാബാദിന്റെ ഗോള്‍നേട്ടം ആറായി. 36-ാം മിനിറ്റില്‍ ആരോണ്‍ ഇവാന്‍സിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഈ വിജയത്തോടെ ഹൈദരാബാദ് എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. നോര്‍ത്ത് ഈസ്റ്റ് ഏറ്റവും അവസാന സ്ഥാനത്താണ് (11-ാമത്).