New Update
Advertisment
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ബെംഗളൂരു എഫ്‌സിയെ തോല്‍പിച്ചു. 2-1 നാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.
ഇരട്ട ഗോള്‍ നേടിയ ക്ലെയ്റ്റണ്‍ സില്‍വയാണ് ബെംഗളൂരുവിനെ തകര്‍ത്തത്. 39-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സില്‍വ ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ അവസാന നിമിഷവും താരം സ്‌കോര്‍ ചെയ്തു. 55-ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസിലൂടെ ബെംഗളൂരു ആശ്വാസ ഗോള്‍ കണ്ടെത്തി.
ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഈസ്റ്റ് ബംഗാള്‍ എട്ടാമതെത്തി. ബെംഗളൂരു ഒമ്പതാമതാണ്.