'സൂക്ഷിച്ച് വണ്ടിയോടിക്കണം' ! ഋഷഭ് പന്തിന് ശിഖര്‍ ധവാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഉപദേശം-വീഡിയോ വൈറല്‍

New Update

publive-image

Advertisment

മുംബൈ: വാഹനാപകടത്തില്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് പരിക്കേറ്റതിന്റെ ദുഖത്തിലാണ് ക്രിക്കറ്റ് ലോകം. വന്‍ അപകടത്തില്‍ തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. റൂര്‍ക്കിയിലെ വസതിയിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഉറങ്ങിയപ്പോയതാണ് അപകടകാരണം. ഡിവൈഡറില്‍ ഇടിച്ച വാഹനം ഉടനെ കത്തിയമര്‍ന്നു.

ഡെറാഢൂണിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള താരം നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ സഹതാരം ശിഖര്‍ ധവാനുമായി പന്ത് പണ്ട് നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

https://twitter.com/kohlifanAmee/status/1608756142255263744?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1608756142255263744%7Ctwgr%5E7ea3c2dee01fe35089276ed66adf25d3abe38ed4%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Flifestyle%2Fnews%2Fold-video-of-shikhar-dhawan-warning-rishabh-pant-for-over-speeding-goes-viral-1.8177382

ഡ്രൈവിംഗുമായി ബന്ധപ്പെട്ട് ധവാന്‍ പന്തിന് ഉപദേശം നല്‍കുന്നതാണ് വീഡിയോയില്‍. തനിക്ക് എന്തെങ്കിലും ഉപദേശം തരാനുണ്ടോ എന്ന് പന്തിനോട് ധവാന്‍ ചോദിക്കുകയാണ്. 'സൂക്ഷിച്ച് വണ്ടിയോടിക്കണം' എന്നാണ് ധവാന്‍ ഇതിന് മറുപടി നല്‍കുന്നത്. തുടര്‍ന്ന് ഇരുവരും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

Advertisment