New Update
കോഴിക്കോട്: സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ആന്ധ്രാപ്രദേശിനെ അഞ്ച് ഗോളുകള്‍ക്കാണ് തകര്‍ത്തത്.
Advertisment
16-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ട്, 19-ാം മിനിറ്റില്‍ മുഹമ്മദ് സലിം, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അബ്ദുല്‍ റഹീം, 52-ാം മിനിറ്റില്‍ വിശാഖ് മോഹനന്‍, 62-ാം മിനിറ്റില്‍ വിഘ്‌നേഷ് എന്നിവര്‍ കേരളത്തിനായി ഗോളുകള്‍ നേടി. ഇതോടെ ഗ്രൂപ്പിൽ കേരളം 9 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി.