മുംബൈയ്ക്കാണോ ഗോളിന് പഞ്ഞം ? ഐസ്എല്ലില്‍ അപരാജിതക്കുതിപ്പ് തുടര്‍ന്ന് മുംബൈ സിറ്റി; ഒഡീഷയ്ക്ക് തോല്‍വി

New Update

publive-image

Advertisment

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ഒഡീഷ എഫ്‌സിയെ 4-2 ന് തോല്‍പിച്ചു. ഇരട്ട ഗോള്‍ നേടിയ ലാലിയന്‍സുവാല ചാങ്‌തെ (56, 80 മിനിറ്റുകളില്‍), 69-ാം മിനിറ്റില്‍ ഗോള്‍ നേടിയ ബിപിന്‍ സിംഗ് തനോജം, 86-ാം മിനിറ്റില്‍ ഗോള്‍ നേടിയ ആല്‍ബെര്‍ട്ടോ നൊഗുവേര എന്നിവരാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്.

ഒഡീഷയ്ക്കായി ഡീഗോ മൗറിഷ്യോ ഇരട്ട ഗോള്‍ നേടി. 62-ാം മിനിറ്റിലും, രണ്ടാം പകുതിയുടെ അധിക സമയത്തുമായിരുന്നു മൗറിഷ്യോ ഗോളുകള്‍ നേടിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അപരാജിതക്കുതിപ്പ് തുടരുന്ന മുംബൈ സിറ്റിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.

Advertisment