New Update
/sathyam/media/post_attachments/tikpD1Jtx4DqeU6zzfJf.jpg)
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം ആദ്യ ഇന്നിംഗ്‌സില്‍ 265 റണ്‍സിന് പുറത്ത്. 239 പന്തില്‍ 112 റണ്‍സെടുത്ത രോഹന്‍ പ്രേമാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. രാഹുല്‍ പി-31, രോഹന്‍ കുന്നുമ്മല്‍-20, സച്ചിന്‍ ബേബി-46, ഷോണ്‍ റോജര്‍-6, അക്ഷയ് ചന്ദ്രന്‍-20, സിജോമോന്‍ ഡോസഫ്-7, ജലജ് സക്‌സേന-12, ബേസില്‍ തമ്പി-1, വൈശാഖ് ചന്ദ്രന്‍-0, ബേസില്‍ എന്‍.പി-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
Advertisment
ഗോവയ്ക്ക് വേണ്ടി ലക്ഷയ് എ ഗാര്‍ഗ് നാല് വിക്കറ്റും, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍, ശുഭം ദേശായ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, മോഹിത് രെദ്കര്‍, എസ്.ഡി. ലാഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗോവ ആദ്യ ഇന്നിംഗ്‌സില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us