New Update
/sathyam/media/post_attachments/x4fGrYTJ9Apy2WJBjreu.jpg)
മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിരാശജനകമായ പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ പുറത്തെടുത്തത്. ആറു പന്തില്‍ വെറും അഞ്ച് റണ്‍സെടുത്ത സഞ്ജു അലക്ഷ്യമായ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. മികച്ച അവസരമാണ് താരം കളഞ്ഞുകുളിച്ചത്.
Advertisment
ഈ സാഹചര്യത്തില്‍ സഞ്ജുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കറും, ഗൗതം ഗംഭീറും.
“സഞ്ജു മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന് വളരെയധികം കഴിവുണ്ട്. പക്ഷേ, സഞ്ജുവിന്റെ ഷോട്ട് സെലക്ഷന്‍ നിരാശപ്പെടുത്തുന്നു. ഒരു അവസരത്തില്‍ കൂടി സഞ്ജു നിരാശപ്പെടുത്തി,”-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
സഞ്ജുവിന്റെ കഴിവിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നുണ്ട്. പക്ഷേ, കിട്ടുന്ന അവസരങ്ങള്‍ സഞ്ജു മുതലാക്കണമെന്നാണ് ഗംഭീര്‍ പ്രതികരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us