/sathyam/media/post_attachments/W4V59lirCadJp6BIrVeG.jpg)
മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ ഒഴിവാക്കി. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ടി20 മത്സരത്തിനിടെ ബൗണ്ടറി റോപ്പിന് സമീപം പന്ത് ഫീൽഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ താരത്തിന്റെ ഇടതു കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു.
മുംബൈയില്‍ വച്ച് സഞ്ജുവിനെ സ്‌കാനിംഗിന് വിധേയനാക്കി. പരിശോധനയ്ക്ക് ശേഷം സഞ്ജുവിന് ബിസിസിഐയുടെ മെഡിക്കല്‍ ടീം വിശ്രമം നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് സഞ്ജുവിനെ ഒഴിവാക്കി ജിതേഷ് ശര്‍മയെ ബിസിസിഐ പകരം ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഇന്ത്യന്‍ ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (WK), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (VC), ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ജിതേഷ് ശർമ്മ (WK), വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us