New Update
/sathyam/media/post_attachments/R2OyhmnTkFxgXCtwaiwV.jpg)
മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മലയാളി താരം സഞ്ജു സാംസണിനെ ടൂര്‍ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ജിതേഷ് ശര്‍മ സഞ്ജുവിന് പകരം ടീമിലിടം നേടി.
Advertisment
സഞ്ജുവിന്റെ പരിക്ക് ഗുരുതരമാണോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ പരിക്ക് നിസാരമാണെന്ന് സൂചിപ്പിച്ച് സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ആരാധകര്‍ക്ക് ആശ്വാസമാവുകയാണ്.
'ഓള്‍ ഈസ് വെല്‍...സീ യു സൂണ്‍' എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. ഇതിന് ശിഖര്‍ ധവാനും, ഹാര്‍ദ്ദിക് പാണ്ഡ്യയും മറുപടി നല്‍കിയിട്ടുണ്ട്. വേഗം സുഖം പ്രാപിക്കട്ടേയെന്നായിരുന്നു ധവാന്റെ മറുപടി. 'ഹൃദയ' ചിഹ്നം പങ്കുവച്ച് ഹാര്‍ദ്ദികും സ്‌നേഹം പ്രകടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us