ഒഗ്ബച്ചെക്ക് ഹാട്രിക്ക്; ഗോവയെ തകര്‍ത്ത് ഹൈദരാബാദ് ഒന്നാമത്‌

New Update

publive-image

Advertisment

ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ പരാജയപ്പെടുത്തി ഹൈദരാബാദ് എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 3-1 നായിരുന്നു ഹൈദരാബാദിന്റെ ജയം. ഹാട്രിക് നേടിയ ബര്‍ത്തലോമിയോ ഒഗ്ബച്ചെയാണ് ഹൈദരാബാദിന്റെ വിജയശില്‍പി.

20, 79, 90 മിനിറ്റുകളിലാണ് ഒഗ്ബച്ചെ ഗോളുകള്‍ നേടിയത്. 54-ാം മിനിറ്റില്‍ റെഡീം ലാങ് ഗോവയുടെ ആശ്വാസഗോള്‍ കണ്ടെത്തി. ബോള്‍ പൊസഷനിലടക്കം ഗോവ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും, ഗോളുകള്‍ നേടുന്നതില്‍ അവര്‍ പരാജയപ്പെട്ടു. മറുവശത്ത്, പൊസഷനിലടക്കം പിന്നോട്ടായിരുന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ ഗോളുകള്‍ നേടി ഹൈദരാബാദ് വിജയം ഉറപ്പിക്കുകയായിരുന്നു.

Advertisment