/sathyam/media/post_attachments/UcLY4OyHyUGYLHMVeJDQ.jpg)
ഭുവനേശ്വർ: 2023 ജനുവരി 13 മുതൽ ഭുവനേശ്വറിലും റൂർക്കേലയിലും ആരംഭിക്കാനിരിക്കുന്ന ലോകകപ്പ് മത്സരം വിജയിച്ചാൽ ഇന്ത്യൻ ഹോക്കി ടീമിലെ ഓരോ കളിക്കാരനും ഒഡീഷ സർക്കാർ ഒരു കോടി രൂപ ക്യാഷ് അവാർഡ് നൽകുമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക്.
ഒഡീഷയിൽ നിന്ന് രാജ്യത്തിന് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ബിർസ മുണ്ട സ്റ്റേഡിയം. ഇത് ഇന്ത്യയെ ഹോക്കി രംഗത്തെ ശക്തികേന്ദ്രമാക്കി മാറ്റും. ഈ സ്റ്റേഡിയം രാജ്യത്തെയും ലോകത്തെയും വളർന്നുവരുന്ന നിരവധി കളിക്കാർക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
15 മാസം കൊണ്ട് 261 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ സ്റ്റേഡിയത്തിന് ഏകദേശം 21,000 പേർക്ക് ഇരിക്കാനുള്ള ശേഷിയുണ്ട്. 15 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന സ്റ്റേഡിയം കോംപ്ലക്‌സിൽ സ്വിമ്മിംഗ് പൂൾ, ഫിറ്റ്‌നസ് സെന്റർ, പ്രാക്ടീസ് പിച്ച് തുടങ്ങിയ സൗകര്യങ്ങളുണ്ട്.