/sathyam/media/post_attachments/b8EKrZ7GIgqUf0hxxp8J.jpg)
ഭുവനേശ്വര്‍: ജനുവരി 13 ന് ഒഡീഷയില്‍ ആരംഭിക്കുന്ന ലോകകപ്പ് പുരുഷ ഹോക്കിക്കുള്ള കാത്തിരിപ്പിലാണ് കായികലോകം. ആദ്യമായി ലോകകപ്പില്‍ പങ്കെടുക്കുന്ന ചിലി ടീമും വന്‍ ആത്മവിശ്വാസത്തിലാണ്. ചിലിയെ തോല്‍പിക്കാന്‍ മറ്റ് ടീമുകള്‍ പ്രയാസപ്പെടുമെന്നാണ് ക്യാപ്റ്റന്‍ ഫെര്‍ണാണ്ടോ റെന്‍സിന്റെ അവകാശവാദം.
ജനുവരി 14 ന് ന്യൂസിലൻഡിനെതിരെയാണ് ചിലിയുടെ ആദ്യ മത്സരം. യുവതാരങ്ങളും പരിചയസമ്പന്നരും അടങ്ങുന്നതാണ് തങ്ങളുടെ ടീമെന്നും, നാലു വര്‍ഷമായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയാണെന്നും റെന്‍സ് പറഞ്ഞു. തങ്ങളുടേത് മികച്ച ടീമാണ്. ലോകകപ്പില്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെതർലൻഡ്‌സ്, മലേഷ്യ, ന്യൂസിലൻഡ് എന്നിവയ്‌ക്കൊപ്പം പൂൾ സിയിലാണ് ടീം.