അടുപ്പിച്ച് മൂന്നെണ്ണം, ആകെ അഞ്ച് നോ ബോളുകള്‍ ! അര്‍ഷ്ദീപ് സിംഗിന് വിമര്‍ശനം; പ്രൊഫഷണല്‍ താരങ്ങള്‍ക്ക് ഇങ്ങനെ സംഭവിക്കരുതെന്ന് സുനില്‍ ഗവാസ്‌കര്‍; ഏത് ഫോര്‍മാറ്റിലും നോ ബോളുകള്‍ കുറ്റകരമെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ

New Update

publive-image

പൂനെ: രണ്ടാം ടി20യില്‍ ഇന്ത്യയെ ശ്രീലങ്ക തോല്‍പിച്ചതില്‍, ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞ നോ ബോളുകള്‍ക്കും പങ്കുണ്ട്. ഏഴ് നോ ബോളുകളായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ സംഭാവന. അതില്‍ അഞ്ചും എറിഞ്ഞത് അര്‍ഷ്ദീപ് സിംഗായിരുന്നു. അതില്‍ മൂന്നെണ്ണമാണ് താരം അടുപ്പിച്ച് എറിഞ്ഞതെന്നാണ് ശ്രദ്ധേയം.

Advertisment

ഇന്ത്യന്‍ ബൗളര്‍മാരുടെ ഈ പിഴവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഇങ്ങനെ സംഭവിക്കരുതെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല അല്ല എന്നാണ് ഇന്നത്തെ താരങ്ങള്‍ പറയുന്നത്. എന്നാല്‍ നോ ബോളുകള്‍ എറിയാതിരിക്കുന്നത് നിങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയാണെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

നല്ല ദിവസവും, മോശം ദിവസവും ഉണ്ടാകാം. എന്നാല്‍ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്ന് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും പറഞ്ഞു. അര്‍ഷ്ദീപിനെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ഏത് ഫോർമാറ്റിലും നോ ബോളുകൾ കുറ്റകരമാണെന്ന് തങ്ങള്‍ക്കറിയാമെന്നും പാണ്ഡ്യ ചൂണ്ടിക്കാട്ടി.

Advertisment