/sathyam/media/post_attachments/aLvd6s0tYI9K3SXmc7kw.jpg)
ഭുവനേശ്വര്‍: ജനുവരി 13ന് ആരംഭിക്കാനിരിക്കുന്ന ലോകകപ്പ് ഹോക്കിയ്ക്ക് വേണ്ടിയുള്ള ആകാംഷയിലാണ് ആരാധകസമൂഹം. 16 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പ് മത്സരം ഒഡീഷയിലാണ് നടക്കുന്നത്.
16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. പൂൾ ഡിയിൽ ഇംഗ്ലണ്ട്, സ്പെയിൻ, വെയിൽസ് എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യൻ ഹോക്കി ടീം. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമും മൂന്ന് മത്സരങ്ങൾ വീതം കളിക്കും.
ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ, ഓരോ ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകൾ ഹോക്കി ലോകകപ്പ് ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടും. മറുവശത്ത്, മൂന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾ ക്വാർട്ടർ ഫൈനൽ സ്ലോട്ടുകൾക്കായി ക്രോസ്ഓവറിൽ കൊമ്പുകോർക്കും.
പൂൾ എ: ഓസ്‌ട്രേലിയ, അർജന്റീന, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക
പൂൾ ബി: ജർമ്മനി, ബെൽജിയം, ദക്ഷിണ കൊറിയ, ജപ്പാൻ
പൂൾ സി: നെതർലാൻഡ്‌സ്, ന്യൂസിലാൻഡ്, മലേഷ്യ, ചിലി
പൂൾ ഡി: ഇംഗ്ലണ്ട്, സ്പെയിൻ, വെയിൽസ്, ഇന്ത്യ
പുരുഷ ഹോക്കി ലോകകപ്പ് 2023: ഓർത്തിരിക്കേണ്ട പ്രധാന തീയതികൾ
- ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ- ജനുവരി 13 മുതൽ ജനുവരി 20 വരെ
- ക്രോസ്ഓവർ മത്സരങ്ങൾ - ജനുവരി 22, ജനുവരി 23
- ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ - ജനുവരി 24, ജനുവരി 25
- പ്ലേസ്‌മെന്റ് മത്സരങ്ങൾ (9 മുതൽ 16 വരെ സ്ഥാനം) - ജനുവരി 26
- സെമിഫൈനൽ മത്സരങ്ങൾ - ജനുവരി 27
- വെങ്കല മെഡൽ മത്സരം - ജനുവരി 29
- ലോകകപ്പ് ഫൈനൽ - ജനുവരി 29