New Update
Advertisment
ജംഷെദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ പോരാട്ടത്തില്‍ ജംഷെദ്പുര്‍ എഫ്‌സി-ചെന്നൈയിന്‍ എഫ്‌സി മത്സരം സമനിലയില്‍ കലാശിച്ചു. ജംഷെദ്പുരിനായി റിത്വിക് ദാസ് ഇരട്ട ഗോളുകള്‍ നേടി. 17, 56 മിനിറ്റുകളിലാണ് റിത്വിക് ഗോളുകള്‍ നേടിയത്.
60-ാം മിനിറ്റില്‍ വിന്‍സി ബരെറ്റോയും, 68-ാം മിനിറ്റില്‍ പീറ്റര്‍ സിസ്‌കോവിച്ചും ചെന്നൈയിനായി ഗോളുകള്‍ നേടി. പോയിന്റ് പട്ടികയില്‍ ഏഴാമതാണ് ചെന്നൈയിന്‍. ജംഷെദ്പുര്‍ പത്താമതും.