മൂന്നടിച്ച് വിജയം സ്വന്തമാക്കി ഒഡീഷ; ഈസ്റ്റ് ബംഗാളിന് തോല്‍വി

New Update

publive-image

Advertisment

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഒഡീഷ ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചു. 3-1 നായിരുന്നു ഒഡീഷയുടെ ജയം. ഒഡീഷയ്ക്കായി ഡീഗോ മൗറിഷ്യോ ഇരട്ട ഗോളുകള്‍ നേടി.

10-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വ നേടിയ ഗോളിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 22-ാം മിനിറ്റില്‍ ഡീഗോ മൗറിഷ്യോയിലൂടെ ഒഡീഷ ഒപ്പമെത്തി.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നന്ദ കുമാര്‍ ആതിഥേയരുടെ ലീഡ് വര്‍ധിപ്പിച്ചു. 53-ാം മിനിറ്റില്‍ മൗറിഷ്യോ വീണ്ടും ആഞ്ഞടിച്ചപ്പോള്‍ ഒഡീഷയുടെ ഗോള്‍ മൂന്നായി. പോയിന്റ് പട്ടികയില്‍ ഒഡീഷ മൂന്നാമതും, ഈസ്റ്റ് ബംഗാള്‍ ഒമ്പതാമതുമാണ്.

Advertisment