പുറത്താക്കിയ അതേ ബിസിസിഐ തന്നെ തിരിച്ചെടുത്തു! ചേതന്‍ ശര്‍മ്മ വീണ്ടും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

New Update

publive-image

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വീണ്ടും ചേതന്‍ ശര്‍മയെ തിരഞ്ഞെടുത്തു. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ പുറത്താക്കിയിരുന്നു.

Advertisment

പുതിയ പാനലിനെ തിരഞ്ഞെടുത്തെങ്കിലും, അധ്യക്ഷനായി ചേതന്‍ ശര്‍മയെ ബിസിസിഐ വീണ്ടും നിയോഗിക്കുകയായിരുന്നു.

സൗത്ത് സോണില്‍ നിന്ന് ശ്രീധരന്‍ ശരത്, സെന്‍ട്രല്‍ സോണില്‍ നിന്ന് ശിവ്സുന്ദര്‍ ദാസ്, ഈസ്റ്റ് സോണില്‍ നിന്ന് സുബ്രതോ ബാനര്‍ജി, വെസ്റ്റ് സോണില്‍ നിന്ന് സലില്‍ അങ്കോള എന്നിവരാണ് പുതിയ പാനല്‍ അംഗങ്ങള്‍.

Advertisment