വെയ്ല്‍സ് സൂപ്പര്‍ താരം ഗരെത് ബെയ്ല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

New Update

publive-image

കാര്‍ഡിഫ്: വെയ്‌ല്‍സ് ഇതിഹാസം ഗരെത് ബെയ്‌ല്‍ ക്ലബ്, രാജ്യാന്തര ഫുട്ബോളുകളില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചു. മുപ്പത്തിമൂന്നാം വയസില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം. വെയ്ല്‍സിനായി ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിച്ച ബെയ്ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ്.

Advertisment

റയല്‍ മഡ്രിഡിനായി പന്തുതട്ടിയാണ് ബെയ്ല്‍ ലോകോത്തര താരമായി മാറിയത്. നിലവില്‍ ലോസ് ആഞ്ജലീസ് ഗ്യാലക്‌സിയിലാണ് താരം കളിക്കുന്നത്. രാജ്യത്തിനായി 111 മത്സരങ്ങളില്‍ കളത്തിലിറങ്ങിയപ്പോള്‍ 41 ഗോളുകള്‍ നേടി.

Advertisment