സച്ചിന്‍ ബേബിക്ക് സെഞ്ചുറി; രഞ്ജി ട്രോഫിയില്‍ സര്‍വീസസിനെതിരെ കേരളം ആദ്യം ദിനം നേടിയത് 254 റണ്‍സ്‌

New Update

publive-image

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ സര്‍വീസസിനെതിരെ കേരളം ആദ്യ ദിനത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തു. സച്ചിന്‍ ബേബി സെഞ്ചുറി നേടി. 235 പന്തില്‍ 133 റണ്‍സ് നേടിയ സച്ചിനും, 96 പന്തില്‍ 29 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫുമാണ് ക്രീസില്‍.

Advertisment

രാഹുല്‍ പി-0, ജലജ് സക്‌സേന-8, രോഹന്‍ പ്രേം-1, വത്സല്‍-1, സല്‍മാന്‍ നിസാര്‍-42, അക്ഷയ് ചന്ദ്രന്‍-32 എന്നിങ്ങനെയാണ് മറ്റ് കേരള ബാറ്റര്‍മാരുടെ പ്രകടനം. സര്‍വീസസിന് വേണ്ടി ദിവേഷ് ഗുര്‍ദേവ് പഥാനിയ, പി.എസ്. പൂനിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, അര്‍പിത് എന്‍ ഗുലേരിയ, രജത് പലിവാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment