New Update
/sathyam/media/post_attachments/aRAdxHc7b9JB8jcO3OM3.jpg)
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ സര്‍വീസസിന് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സര്‍വീസസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ സിജോമോന്‍ ജോസഫ്, നിധീഷ് എം.ഡി എന്നിവരാണ് സര്‍വീസസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
Advertisment
114 പന്തില്‍ 50 റണ്‍സ് നേടിയ രവി ചൗഹാനാണ് സര്‍വീസസിന്റെ ടോപ് സ്‌കോറര്‍. കേരളം ആദ്യ ഇന്നിംഗ്‌സില്‍ 327 റണ്‍സിന് പുറത്തായിരുന്നു. സച്ചിന്‍ ബേബി 308 പന്തില്‍ 159 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ് 182 പന്തില്‍ 55 റണ്‍സെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us