വീണ്ടും തകര്‍പ്പന്‍ പ്രകടനവുമായി സച്ചിന്‍ ബേബി; സര്‍വീസസിനെതിരെ കേരളത്തിന് വിജയപ്രതീക്ഷ

New Update

publive-image

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം-സര്‍വീസസ് പോരാട്ടം ആവേശകരമായ നിലയിലേക്ക്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ ജയിക്കാന്‍ 321 റണ്‍സാണ് സര്‍വീസസിന് വേണ്ടത്. നിലവില്‍ വിക്കറ്റ് പോകാതെ 20 റണ്‍സ് സര്‍വീസസ് നേടിയിട്ടുണ്ട്.

Advertisment

ആദ്യ ഇന്നിംഗ്‌സിന് സമാനമായ മികച്ച പ്രകടനം കേരള ബൗളര്‍മാര്‍ പുറത്തെടുത്താല്‍ കേരളത്തിന് മത്സരത്തില്‍ വിജയിക്കാനാകും. ആദ്യ ഇന്നിംഗ്‌സില്‍ 327 റണ്‍സിന് പുറത്തായ കേരളം, മറുപടി ബാറ്റിംഗിനിറങ്ങിയ സര്‍വീസസിനെ 229 റണ്‍സിന് ഓള്‍ ഔട്ടാക്കിയിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റിന് 242 റണ്‍സ് എന്ന നിലയില്‍ കേരളം ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 159 റണ്‍സ് നേടി മികച്ച പ്രകടനം പുറത്തെടുത്ത, സച്ചിന്‍ ബേബി രണ്ടാം ഇന്നിംഗ്‌സില്‍ 93 റണ്‍സെടുത്തു. വത്സല്‍-48, സല്‍മാന്‍ നിസാര്‍-40 എന്നിവരും രണ്ടാം ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

Advertisment