ഐഎസ്എല്‍: ഹൈദരാബാദ്-ചെന്നൈയിന്‍ പോരാട്ടം സമനിലയില്‍

New Update

publive-image

Advertisment

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ഹൈദരാബാദ് എഫ്‌സി-ചെന്നൈയിന്‍ എഫ്‌സി പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

57-ാം മിനിറ്റില്‍ പിറ്റാര്‍ സിസ്‌കോവിച്ച് നേടിയ ഗോളിലൂടെ ചെന്നൈയിനാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 87-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ബര്‍ത്തൊലൊമിയോ ഒഗ്ബച്ചെ ഹൈദരാബാദിനെ ഒപ്പമെത്തിച്ചു. പോയിന്റ് പട്ടികയില്‍ ഹൈദരാബാദ് നിലവില്‍ രണ്ടാമതാണ്. ചെന്നൈയിന്‍ ഏഴാമതും.

Advertisment