New Update
/sathyam/media/post_attachments/In33FM0E7xnM6OoL5zRF.jpg)
തിരുവനന്തപുരം: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനായി ഇന്ത്യ, ശ്രീലങ്ക ടീം അംഗങ്ങൾ തിരുവനന്തപുരത്തെത്തി. പ്രത്യേക വിമാനത്തിലാണ് താരങ്ങള്‍ തിരുവനന്തപുരത്ത് പറന്നിറങ്ങിയത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുന്നത്. താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിൽ സ്വീകരിച്ചു.
Advertisment
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകം ഏകദിന പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് ടീമിനൊപ്പം തിരുവനന്തപുരത്തെത്തിയിട്ടില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം ദ്രാവിഡ് കൊൽക്കത്തയിലെ മത്സരത്തിനു ശേഷം ബെംഗളൂരുവിലെ വീട്ടിലേക്കു മടങ്ങി. പരിശോധനകള്‍ക്ക് ശേഷം കാര്യമായ പ്രശ്‌നങ്ങളില്ലെങ്കില്‍ അദ്ദേഹം തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us