ഹിമാചൽ പ്രദേശ് ക്രിക്കറ്റ് താരം സിദ്ധാർത്ഥ് ശർമ്മ അന്തരിച്ചു

New Update

publive-image

ഷിംല: ഹിമാചൽ പ്രദേശ് ക്രിക്കറ്റ് താരം സിദ്ധാർത്ഥ് ശർമ്മ (28) അന്തരിച്ചു. രണ്ടാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. നിലവില്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ ഹിമാചല്‍ ടീമിലുണ്ടായിരുന്ന താരമാണ് പേസറായ സിദ്ധാര്‍ത്ഥ് ശര്‍മ്മ. ഗുജറാത്തിനെതിരായ മത്സരങ്ങള്‍ക്ക് മുമ്പാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisment

നേരത്തെ വിജയ് ഹസാരെ നേടിയ ഹിമാചല്‍ ടീമിലും ഇദ്ദേഹം അംഗമായിരുന്നു. താരത്തിന്റെ മരണത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അനുശോചിച്ചു. ഭാഭോർ സാഹിബ് ശ്മശാനത്തിൽ സിദ്ധാർഥിന്റെ സംസ്‌കാരം നടന്നു.

Advertisment