/sathyam/media/post_attachments/RTjBCiYwZDokkalVsVoq.jpg)
ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം. ആദ്യ മത്സരത്തില്‍ സ്‌പെയിനിനെ 2-0 നാണ് ആതിഥേയരായ ഇന്ത്യ തകര്‍ത്ത് വിട്ടത്. 12-ാം മിനിറ്റില്‍ അമിത് രൊഹിദാസ് , 26-ാം മിനിറ്റില്‍ ഹാര്‍ദ്ദിക് സിംഗ് എന്നിവര്‍ ഇന്ത്യയ്ക്കായി ഗോളുകള്‍ നേടി.
ഈ വിജയത്തോടെ ഇന്ത്യ പൂള്‍ ഡിയില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയന്റ് വീതം ഇന്ത്യയ്ക്കും, ഇംഗ്ലണ്ടിനും ഉണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ഇംഗ്ലണ്ട് ഒന്നാമതാവുകയായിരുന്നു.