New Update
Advertisment
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി ഒഡീഷ എഫ്‌സിയെ തോല്‍പിച്ചു. 3-1 നായിരുന്നു ബെംഗളൂരുവിന്റെ ജയം.
25-ാം മിനിറ്റില്‍ രോഹിത് കുമാര്‍, 28-ാം മിനിറ്റില്‍ റോയ് കൃഷ്ണ, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ പാബ്ലോ പെരെസ് എന്നിവരാണ് ബെംഗളൂരുവിനായി വല കുലുക്കിയത്.
50-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച ഡീഗോ മൗറിഷ്യോയിലൂടെ ഒഡീഷ ആശ്വാസഗോള്‍ കണ്ടെത്തി. നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് ഒഡീഷ. ബെംഗളൂരു എട്ടാമതും.