തകര്‍പ്പന്‍ പ്രകടനവുമായി ക്യാപ്റ്റനും, വൈസ് ക്യാപ്റ്റനും; അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം

New Update

publive-image

ബെനോനി: അണ്ടര്‍ 19 വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പിച്ചത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 166, ഇന്ത്യ-16.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 170.

Advertisment

പുറത്താകാതെ 57 പന്തില്‍ 92 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ ശ്വേതാ സെറാവത്ത്, 16 പന്തില്‍ 45 റണ്‍സ് എടുക്കുകയും, രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ക്യാപ്റ്റന്‍ ഷഫാലി വര്‍മ എന്നിവര്‍ ഇന്ത്യയ്ക്കായി തിളങ്ങി. 44 പന്തില്‍ 61 റണ്‍സെടുത്ത സിമോന്‍ ലൗറെന്‍സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

Advertisment