പ്രാര്‍ത്ഥിച്ച് തുടങ്ങാം; കാര്യവട്ടം ഏകദിനത്തിന് മുമ്പ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച് ഇന്ത്യന്‍ താരങ്ങള്‍-വീഡിയോ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഇരുടീമുകളും ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ ഇന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

Advertisment

സൂര്യകുമാര്‍ യാദവ്, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, തുടങ്ങിയവരാണ് ക്ഷേത്രദര്‍ശനം നടത്തിയത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് നാളത്തെ മത്സരം അപ്രസക്തമാണ്. എങ്കിലും പരമ്പര തൂത്തുവാരാന്‍ ഇന്ത്യയും, ആശ്വാസജയം കണ്ടെത്താന്‍ ശ്രീലങ്കയും ശ്രമിക്കും. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

Advertisment