/sathyam/media/post_attachments/Fh6TKQMmX8wJRyBr5Mpx.jpg)
മുംബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാന്‍ ഒന്നര വര്‍ഷത്തോളം എടുക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഐപിഎല്‍ താരത്തിന് നഷ്ടമാകുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകളും താരത്തിന് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
2024ലെ ഐപിഎല്ലിലും, അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള പകുതിയോളം മത്സരങ്ങളിലും, ടി20 ലോകകപ്പും, ഏഷ്യാ കപ്പിലും പന്തിന് പങ്കെടുക്കാന്‍ സാധിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടത്തില്‍ പന്തിന്റെ വലത് കാല്‍മുട്ടിന്റെ ലിഗ്‌മെന്റിനേറ്റ പരിക്ക് ഭേദമാകാനാണ് കൂടുതല്‍ സമയമെടുക്കുക.
ചികിത്സ കഴിഞ്ഞ് കായികക്ഷമത വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും പന്തിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us