ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-എഫ്‌സി ഗോവ മത്സരം സമനിലയില്‍

New Update

publive-image

Advertisment

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഗോവ മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി.

നോര്‍ത്ത് ഈസ്റ്റിനായി വില്‍മര്‍ ജോര്‍ദാന്‍ രണ്ട് ഗോളുകള്‍ നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് വില്‍മര്‍ ആദ്യ ഗോള്‍ നേടിയത്. 71-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും അദ്ദേഹം വലയിലെത്തിച്ചു.

31-ാം മിനിറ്റില്‍ എഡു ബേഡിയ നേടിയ ഗോളിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ വില്‍മറിലൂടെ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിക്കുകയായിരുന്നു. 65-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഐക്കര്‍ ഗ്വാരോട്‌സെന ഗോവയുടെ രണ്ടാം ഗോള്‍ നേടി.

Advertisment