ശസ്ത്രക്രിയ വിജയകരമായിരുന്നു, തിരിച്ചുവരവിന്റെ പാതയിലാണ്: പ്രതികരിച്ച് ഋഷഭ് പന്ത്‌

New Update

publive-image

മുംബൈ: താന്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം. അപകടത്തിന് ശേഷം ഇതാദ്യമായാണ് പന്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.

Advertisment

എല്ലാ പിന്തുണക്കും ആശംസകൾക്കും നന്ദി. എന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ സന്തോഷമുണ്ട്. തിരിച്ചുവരവിലേക്കുള്ള പാത ആരംഭിച്ചു. മുന്നിലുള്ള വെല്ലുവിളികൾക്ക് ഞാൻ തയ്യാറാണ്. ബിസിസിഐ, ജയ് ഷാ, സർക്കാർ അധികാരികൾ എന്നിവരുടെ പിന്തുണക്ക് നന്ദി.

നിങ്ങളുടെ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും എന്റെ എല്ലാ ആരാധകരോടും ടീമംഗങ്ങളോടും ഡോക്ടർമാരോടും ഫിസിയോകളോടും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി അറിയിക്കുന്നു. നിങ്ങളെയെല്ലാം മൈതാനത്ത് കാണാൻ കാത്തിരിക്കുകയാണ്.

എല്ലാവരോടും വ്യക്തിപരമായി നന്ദി പറയാൻ എനിക്ക് കഴിഞ്ഞേക്കില്ല, പക്ഷേ എന്റെ അപകടസമയത്ത് എന്നെ സഹായിക്കുകയും ഞാൻ സുരക്ഷിതമായി ആശുപത്രിയിലെത്തിയെന്ന് ഉറപ്പാക്കുകയും ചെയ്ത ഈ രണ്ട് നായകന്മാരെ ഞാൻ അംഗീകരിക്കണം. രജത് കുമാറിനും, നിഷു കുമാറിനും നന്ദി. ഞാൻ എന്നേക്കും നന്ദിയുള്ളവനും കടപ്പെട്ടവനുമാണെന്നും പന്ത് ട്വീറ്റില്‍ വ്യക്തമാക്കി.

Advertisment