/sathyam/media/post_attachments/X8Fwc2VYvDM2dV3Z4hei.jpg)
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ ഫോം തുടര്‍ന്ന് സച്ചിന്‍ ബേബി. സെഞ്ചുറി നേടിയ സച്ചിന്റെ പ്രകടനമികവില്‍ കര്‍ണാടകയ്‌ക്കെതിരെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ആറു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു.
272 പന്തില്‍ 116 റണ്‍സെടുത്ത സച്ചിന്‍ ബേബിയും, 74 പന്തില്‍ 31 റണ്‍സെടുത്ത ജലജ് സക്‌സേനയുമാണ് ക്രീസില്‍. രാഹുല്‍ പി-പൂജ്യം, രോഹന്‍ കുന്നുമ്മല്‍-അഞ്ച്, രോഹന്‍ പ്രേം-പൂജ്യം, വത്സല്‍-46, സല്‍മാന്‍ നിസാര്‍-പൂജ്യം, അക്ഷയ് ചന്ദ്രന്‍-17 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
കര്‍ണാടകയ്ക്കായി കൗശിക് വി നാലു വിക്കറ്റും, വി. വൈശാഖ്, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
കരിയറിലെ തന്നെ മികച്ച ഫോമിലുള്ള സച്ചിന്‍ ബേബിയാണ് നിലവില്‍ രഞ്ജി ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമത്. ആറു മത്സരങ്ങളില്‍ നിന്നും 11 ഇന്നിംഗ്‌സുകളിലായി 729 റണ്‍സാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. ഡല്‍ഹിയുടെ ഡിആര്‍ ഷോറെയാണ് ഒന്നാമത്. 787 റണ്‍സാണ് ഷോറെ ഇതുവരെ നേടിയത്. ആറു മത്സരങ്ങളില്‍ നിന്ന് 43 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us