ന്യൂസിലന്‍ഡ് പൊരുതി വീണു; ഇന്ത്യക്ക് 12 റണ്‍സിന്റെ വിജയം

New Update

publive-image

ഹൈദരബാദ് ഏകദിനത്തില്‍ ഇന്ത്യക്ക് 12 റണ്‍സിന്റെ വിജയം. 350 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന്റെ പോരാട്ടം 49.2 ഓവറില്‍ 337 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലു വിക്കറ്റ് നേടി.

Advertisment

ന്യൂസിലന്‍ഡിന് വേണ്ടി മൈക്കല്‍ ബ്രോഡ്‌വെല്‍ 78 പന്തില്‍ 140 രണ്‍സ് എടുത്തു. മൈക്കല്‍ സാന്റ്‌നര്‍ (57), ഫിന്‍ അല്ലെന്‍ (40) എന്നിവര്‍ മികച്ച പോരാട്ടം പുറത്തെടുത്തു. നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ, ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തിലാണ് റണ്‍മല പടുത്തുയര്‍ത്തിയത്. 19 ഫോറുകളും ഒന്‍പത് സിക്‌സുമടക്കം 149 പന്തില്‍ നിന്ന് ഗില്‍ 208 റണ്‍സ് നേടി.

ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (38 പന്തില്‍ 34), വിരാട് കോലി (10 പന്തില്‍ എട്ട്), ഇഷാന്‍ കിഷന്‍ (14 പന്തില്‍ അഞ്ച്), സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 31) ഹാര്‍ദിക് പാണ്ഡ്യ (28) വാഷിങ്ടണ്‍ സുന്ദര്‍ (12) ശാര്‍ദുല്‍ താക്കൂര്‍ (3) പുറത്താകാതെ കുല്‍ദീപ് യാദവ് അഞ്ചും മുഹമ്മദ് ഷമി 2 റണ്‍സും നേടി.മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ഇന്ത്യയ്ക്കു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് രോഹിതും ഗില്ലും ചേര്‍ന്നു കൂട്ടിച്ചേര്‍ത്തു. ബ്ലെയര്‍ ടിക്‌നറിന്റെ പന്തില്‍ ഡാരില്‍ മിച്ചല്‍ ക്യാച്ചെടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പുറത്താകല്‍. കോഹ്‌ലിയും ഇഷാനും നിരാശപ്പെടുത്തി.

കോഹ്‌ലി മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ബോള്‍ഡായപ്പോള്‍, ഇഷാന്‍ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാതം ക്യാച്ചെടുത്തു പുറത്തായി. നാലു ബൗണ്ടറുകളോടെ 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് ഡാരില്‍ മിച്ചലിനാണ്. മിച്ചല്‍ സാന്റ്‌നര്‍ ക്യാച്ചെടുത്താണു സൂര്യയെ പുറത്താക്കിയത്.

Advertisment