മയങ്ക് അഗര്‍വാളിന് ഡബിള്‍ സെഞ്ചുറി; കേരളത്തിനെതിരെ കര്‍ണാടക ശക്തമായ നിലയില്‍

New Update

publive-image

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ കര്‍ണാടക ശക്തമായ നിലയില്‍. ഇരട്ട സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മയങ്ക് അഗര്‍വാളിന്റെ പ്രകടനമികവില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കര്‍ണാടക ആറു വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സെടുത്തു. ഇതോടെ കര്‍ണാടകയ്ക്ക് 68 റണ്‍സിന്റെ ലീഡായി. കേരളം ആദ്യ ഇന്നിംഗ്‌സില്‍ 342 റണ്‍സിന് പുറത്തായിരുന്നു.

Advertisment

360 പന്തില്‍ 208 റണ്‍സെടുത്താണ് മയങ്ക് പുറത്തായത്. 158 പന്തില്‍ 54 റണ്‍സെടുത്ത നിഖിന്‍ ജോസ്, 125 പന്തില്‍ 48 റണ്‍സെടുത്ത ശ്രേയസ് ഗോപാല്‍ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 78 പന്തില്‍ 47 റണ്‍സുമായി ബി.ആര്‍. ശരത്തും, 41 പന്തില്‍ എട്ട് റണ്‍സുമായി ശുഭാങ് ഹെഗ്‌ഡെയും ക്രീസിലുണ്ട്.

കേരളത്തിനായി ജലജ് സക്‌സേനയും, വൈശാഖ് ചന്ദ്രനും രണ്ട് വിക്കറ്റ് വീതവും, എം.ഡി. നിധീഷും, അക്ഷയ് ചന്ദ്രനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment